29 Dec 2016



ജ്വാലാ തിയേറ്റർ ക്യാമ്പ് 
 ശ്രീ രാജേഷ് കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ശ്രീ കേദാരം കൃഷ്ണദാസ്  ഉദ്ഘടാനം ചെയ്തു . 

വെളിച്ചം '16

വെളിച്ചം '16
ദ്വിദിന മദ്രസ്സാ അദ്ധ്യാപക പരിശീലനം 2016 ഡിസംബർ 26 ,27 തിയ്യതികളിൽ ജി എം യു പി സ്കൂളിൽ വച്ച് നടന്നു. ടി സുകുമാരൻ എ ഇ ഓ യുടെ അധ്യക്ഷതയിൽ ശ്രീ പി കെ അസ്സൻ കുഞ്ഞി മാസ്റ്റർ ഉദ്ഘടനം ചെയ്‌തു. ശ്രീ അബ്ദുൾ സമത് മുട്ടം മുഖ്യാഥിയായിരുന്നു . സി ആർ സി കോർഡിനേറ്റർ  മുഹമ്മദ് അലി മാസ്റ്റർ ക്ളാസ്സിനു നേതൃത്വം നൽകി .

നിറച്ചാർത്ത്


ബി ആർ സി  മടായി   ഭിന്നശേഷി കുട്ടികൾക്കായി നിറച്ചാർത്ത് സഹവാസ ക്യാമ്പ്  ഡിസംബർ 26 , 27 തീയതികളിൽ ജി വി എച്ച് എസ് എസ്  മടായി വച്ച്   നടന്നു  

20 Dec 2016

TIPs - ശാസ്ത്ര ശില്പശാല മാറ്റി വച്ചു

നാളെ (21.12.2016) ബി.ആർ.സി.യിൽ വച്ച് നടത്താനിരുന്ന ശാസ്ത്ര ശില്പശാല മാറ്റി വച്ചതായി അറിയിക്കുന്നു. തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

18 Dec 2016

രണ്ടാം പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ വിതരണം (രണ്ടാം ഘട്ടം)

രണ്ടാം പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ (രണ്ടാം ഘട്ടം) ഇന്ന് (19.12.2016) രാവിലെ 11  മണി മുതൽ ബി.ആർ.സി.യിൽ നിന്നും വിതരണം ചെയ്യുന്നതാണ്​

8 Dec 2016

രണ്ടാം പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ വിതരണം (ഒന്നാം ഘട്ടം)

രണ്ടാം പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ (ഒന്നാം ഘട്ടം) ഇന്ന് (09.12.2016) 2 മണി മുതൽ ബി.ആർ.സി.യിൽ നിന്നും വിതരണം ചെയ്യുന്നതാണ്​

3 Dec 2016

ലോക വിഭിന്നശേഷീദിനാചരണം - ചൂട്ടാട് ബീച്ചിൽ

ലോക വിഭിന്നശേഷീദിനാചരണത്തിൻറെ ഭാഗമായി ചൂട്ടാട് ബീച്ചിൽ ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ മണൽശിൽപം ഒരുക്കുന്നു 



1 Dec 2016

ചിറകുള്ള ചങ്ങാതിമാർ - നോട്ടീസ്


വിരൽ തുമ്പിൽ അറിയാം: മക്കളുടെ പഠന നേട്ടം - LENSE അവലോകന യോഗം

വിരൽ തുമ്പിൽ അറിയാം:

 മക്കളുടെ പഠന നേട്ടം

പഴയങ്ങാടി; കല്യാശ്ശേരി മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വിദ്യാലയ വിവരങ്ങൾ  രക്ഷിതാക്കളുടെ വിരൽത്തുമ്പിൽ. മണ്ഡലം സമഗ്ര വിദ്യാഭ്യസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ലെൻസ് @ കല്യാശേരി ഡിസംബർ പത്തിന് സജ്ജമാകും. മണ്ഡലത്തിലെ പൊതുവിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ ഹാജർ,പഠനനേട്ടം, മികവുകൾ എന്നിവ ഓൺലൈനിലൂടെ ലഭ്യമാകുന്നതാണിത്. മണ്ഡലത്തിലെ ഇരുപത്തഞ്ചായിരം കുട്ടികൾ ഇതിനകം രജിസ്റ്റർ ചെയ്തു. ലെൻസ് അറ്റ് കല്യാശേരി എന്ന സൈറ്റ് ഇതിന്റെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദേശത്തുള്ളൂ രക്ഷിതാക്കൾക്ക് ഇതു ഏറെ പ്രയോജനം ചെയ്യും..കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തി അധ്യാപകരുമായി ഓൺലൈനിൽ സംവദിക്കാം. മാട്ടൂൽ സെൻട്രൽ മുസ്ലിം എൽ പി സ്കൂളിലെ അധ്യാപകൻ  ടി പി ഷാജിയാണ്‌ ലെൻസ് @ കല്യാശേരി  രൂപകൽപ്പന ചെയ്തത് പദ്ധതി അവലോകന യോഗം മാടായി ബോയ്സ് ഹൈസ്കൂളിൽ നടന്നു. എഇഒ ടി സുകുമാരൻ അധ്യക്ഷനായി.ടി വി രാജേഷ്  എംഎൽഎ, ജനപ്രതിനിധികളായ  എൻ വി രാമകൃഷ്ണൻ, പി വി രാധ, പി രാഗിണി, പി വി വത്സല, പി നാരായണൻ കുട്ടി, രാജേഷ് കടന്നപ്പള്ളി എന്നിവർ സംസാരിച്ചു. പി കെ വിശ്വനാഥൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മണ്ഡലത്തിലെ ഹെഡ്മാസ്റ്റർമാരും പി ടീ എ പ്രസിഡണ്ട് മാരും യോഗത്തിൽ പങ്കെടുത്തു.


സാഹിത്യ ക്വിസ് ചെറുതാഴം സി ആർ സി

പിലാത്തറ ;   ചെറുതാഴം സി ആർ സി  പഞ്ചായത്തു ഹാളിൽ സാഹിത്യ ക്വിസ് നടത്തി . വിജയികൾക്ക് പഞ്ചായത്തു പ്രസിഡണ്ട് പി പ്രഭാവതി സമ്മാനം നൽകി . സ്റ്റാൻഡിങ് കമ്മിറ്റ ചെയർ പേഴ്സൺ പി വി വത്സല അധ്യക്ഷത വഹിച്ചു.  സി ആർ സി കൺവീനർ ബിയാട്രിസ് സെക്യൂറ, ബി ആർ സി പ്രതിനിധികളായ ഇ വി സന്തോഷ് കുമാർ, ടീ മുഹമ്മദലി , പി കെ മുഹമ്മദ് എന്നിവർ പങ്കെടുത്തു   



സാഹിത്യ ക്വിസ് നടത്തി . വിജയികൾക്ക് പഞ്ചായത്തു പ്രസിഡണ്ട് പി പ്രഭാവതി സമ്മാനം നൽകുന്നു